Jersey Design Studio Aluva

Cart

Your Cart is Empty

Back To Shop

ആലുവയുടെ ഫുടബോൾ പാരമ്പര്യം

Spread the love

റിക്രിയേഷൻ ഗ്രൗണ്ടും സർക്കാർ സ്കൂൾ ഗ്രൗണ്ടുമാണ് ആലുവായിലെ ഫുട്ബോളിന്റെ വളർച്ചയ്ക്ക് സഹായകമായത്. മുൻ ഫുട്ബോൾ താരം കൂടിയായ എം.സി.വർക്കി ചെയർമാനായപ്പോഴാണ് 1953ൽ ആലുവ മുനിസിപ്പൽ റിക്രി യേഷൻ ഗ്രൗണ്ട് തുറന്നുകൊടുത്തത്. 1971ലാണ് ലക്കിസ്റ്റാർ ക്ലബ് രൂപം കൊള്ളുന്നത്. ലക്കിസ്റ്റാർ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോൾ മത്സരം പ്രശസ്തമാണ്. ലക്കി സ്റ്റാർ ക്ലബ് മിക്ക സെവൻസ് ഫുട്ബോളുകളിലും പങ്കെടുക്കുമായിരുന്നു. സംസ്ഥാനത്തേയും തമിഴ്നാട്ടിലേയും കർണ്ണാടകത്തിലേയും മത്സരങ്ങളിൽവരെ പങ്കെടുത്തിട്ടുണ്ട്. ലക്കിസ്റ്റാറിലൂടെ വളർന്ന നിരവധി പേർ സംസ്ഥാനടീമിൽ അംഗങ്ങളായി. അതു പോലെ സന്തോഷ് ട്രോഫി ടീമിലും കളിച്ചിട്ടുണ്ട്. ദേശീയ ടീമിൽ കളിച്ച എം.എം.ജേക്കബ് ലക്കിസ്റ്റാറിന്റെ സംഭാവനയാണ്. ഇദ്ദേഹത്തിന്റെ സഹോദരൻ എം.എം.പൗലോസും മറ്റൊരു താരമായ ഹർഷനും ലക്കിസ്റ്റാറിന്റെ ജഴ്സിയണിഞ്ഞിട്ടുള്ളവരാണ്. ലക്കിസ്റ്റാറിലെ കായിക താരങ്ങളിൽ ചിലർ കസ്റ്റംസ്, പോലീസ്, ഫാക്ട് തുടങ്ങിയിടങ്ങളിലെ ജീവനക്കാരായി മാറിയതും കായിക മികവിലൂടെയാണ്. ഒരു ദിവസം മൂന്നും നാലും ടൂർണമെന്റുകളിൽ വരെ ലക്കിസ്റ്റാർ കളിച്ച കാലമുണ്ടായിരു ന്നു. ലക്കിസ്റ്റാറിലെ പല കളിക്കാരും മലബാർ മേഖല യിലെ ഫുട്ബോൾ പ്രമികൾക്ക് ഒരു കാലത്ത് പ്രിയങ്കരരായിരുന്നു. പിൻനിരയിലെ ശക്തരായ ഡിഫന്റർമാരിലൊരാളായിരുന്ന ജോസുണ്ണിയെ പ്രത്യേകം സ്മരിക്കാതിരിക്കാൻ കഴിയില്ല. ജോസ്സുണ്ണി ടീമിലുള്ളപ്പോൾ വിജയ പ്രതീക്ഷ മാത്രമായിരുന്നു മറ്റ് താരങ്ങൾക്കുണ്ടായിരുന്നത്.

പുതിയ തലമുറയെ ഫുട്ബോളിലേക്ക് ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ ലക്കിസ്റ്റാർ നടത്തുന്നത്. പഴയ താരങ്ങൾ ഇടയ്ക്കിടെയെത്തി ഇവർക്ക് പരിശീല നവും നൽകുന്നുണ്ട്. ആലുവായിൽ നല്ലൊരു ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നതിനുള്ള ഗ്രൗണ്ട് സംവിധാനമില്ല. നിലവിലുള്ള മുനിസി പ്പൽ റിക്രിയേഷൻ ഗ്രൗണ്ട് വികസിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകേണ്ടതുണ്ട്. അതുപോലെ നിലവിൽ കോടതി പ്രവർത്തിക്കുന്ന സ്ഥലവും ഉപയോഗപ്പെടുത്തി ആലുവായിൽ വിവിധ കായിക ഇനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു കായിക സമുച്ചയം പണിതുയർത്തേണ്ടതുണ്ട് . ആലുവായിലും സമീപപ്രദേശത്തു മുള്ള വിവിധ സ്ഥാപനങ്ങളുടെ സ്പോൺസർ ഷിപ്പോടുകൂടി ഇത് സാധ്യമാകുമെന്ന കാര്യത്തിലും സംശയമില്ല. ആലുവായിൽ ഒരു പൊതുപരിപാടി സംഘടിപ്പിക്കുന്നതിന് പോലും ഇന്ന് സൗകര്യമില്ലാത്ത സാഹചര്യമാണുള്ളത്. ഒരു നഗരമെന്ന് പറയുമ്പോൾ നഗരവാസികൾക്ക് സായാഹ്നങ്ങളിൽ ഒത്തുകൂടുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനും സൗകര്യപ്രദമായ സംവിധാനം അനിവാര്യമാണ്. നഗരസഭയുടെ പാർക്കുണ്ടെങ്കിലും കൂടുതൽ പേരെ ഇങ്ങോട്ടേയ്ക്ക് ആകർഷിക്കുവാൻ കഴിയുന്നില്ല . അധികവും ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ ശല്യവുമാണ് . ഇവരുടെ പ്രവർത്തനങ്ങളോ തികച്ചും നാശോന്മുഖമാണ് താനും …

Leave a Reply

Your email address will not be published. Required fields are marked *

Cart

Your Cart is Empty

Back To Shop