Jersey Design Studio Aluva

Cart

Your Cart is Empty

Back To Shop

വനിതകൾ തിളങ്ങുന്ന സംരംഭങ്ങൾ

women-will-get-loan-with-subsidy-to-start-mini-cafe
Spread the love

വസ്ത്രനിർമാണ രംഗത്ത് വലിയ അവസരങ്ങളാണ് ഇന്നുള്ളത്. സ്ത്രീസംരംഭകർക്ക് ഏറെ ശോഭിക്കാൻ കഴിയുന്ന ഒരു രംഗം കൂടിയാണ് വസ്ത്രനിർമാണം. മാറിക്കൊണ്ടിരിക്കുന്ന വസ്ത്രസങ്കല്പങ്ങൾക്കനു സരിച്ച് ഡിസൈൻ ചെയ്യുക എന്നതാണ് ഈ രംഗത്ത് ശോഭിക്കാൻ വേണ്ടത്. ആധുനിക വിവാഹ ഗൗണുകൾ മുതൽ, പഴയ പട്ടുപാവടയ്ക്ക് വരെ ഇന്ന് വൻ ഡിമാൻഡ് ഉണ്ട്. പാരമ്പര്യ രീതികൾ വിട്ട് ഗാർമെൻറ് രംഗത്ത് നിലയുറപ്പിക്കാൻ ശ്രമിച്ചാൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാനാകും. ചുരിദാർ. നൈറ്റി, മിഡി ആൻഡ് ടോപ്പ് തുടങ്ങിയ ഏതാനും വസ്ത്രങ്ങളാണ് സാധാരണ റെഡിമെയ്ഡ് ഗാർമെൻറ് വനിതാ യൂണിറ്റുകൾ ഇന്ന് ചെയ്തുവരുന്നത്. ഇതിൽനിന്ന് മാറി, ഡിസൈൻഡ് ഗാർമെന്റ് രംഗത്ത് ശ്രദ്ധകേന്ദ്രീക രിക്കാൻ ശ്രമിച്ചാൽ മികച്ച നേട്ടം ഉണ്ടാക്കാം.

ലളിതമായി തുടങ്ങാം

വസ്ത്രനിർമാണത്തിലും ഫാഷൻ ഡിസൈനിങ്ങിലും വൈദഗ്ദ്ധ്യമുള്ളവർക്ക് വളരെ കുറഞ്ഞ നിക്ഷേപത്തിൽ ആരംഭിക്കാൻ കഴിയുന്ന നിരവധി ലഘു സംരംഭങ്ങൾ ഉണ്ട്. ഇതിൽ പ്രാവീണ്യം ഇല്ലാത്തവർക്ക് ആറുമാസത്തെ പരിശീലനം കൊണ്ട് അത് നേടിയെടുക്കാനും കഴിയും.അഞ്ചുപേർക്ക് തൊഴിൽ നൽകാൻ കഴിയുന്ന ഒരു ലഘു സംരംഭത്തിന് ആവശ്യമായ നിക്ഷേപമാണ് ഇവിടെ അവതരിപ്പിക്കുന്നത്:
i. കെട്ടിടം: 300 ചതുരശ്രയടി സ്വന്തമായോ, വാടകയോ എടുക്കുക.
ii. മെഷിനറികൾ.
(1) ആധുനിക സ്റ്റിച്ചിങ് മെഷീനുകൾ 4 എണ്ണം = 25,000X4 = 1,00,000
(2) ലോക്ക് മെഷീൻ-100mm. = 30,000X1 = 30,000
(3) കത്രിക, അയൺ, ഉപകരണങ്ങൾ
(4) കട്ടിങ് ടേബിൾ, കസേരകൾ, ഫർണിച്ചർ തുടങ്ങിയവ= 50,000
ആകെ = 2,00,000
iii പ്രവർത്തനമൂലധനം -2,00,000
തുണി വാങ്ങുന്നതിന്, കൂലി നൽകുന്നതിന്, വാടക അടയ്ക്കുന്നതിന്, മറ്റ് ചെലവുകൾ എല്ലാംകൂടി പ്രവർത്തന മൂലധനം എന്ന നിലയിൽ 2,00,000 രൂപ കൂടി വകയിരുത്തിയാൽ മതി. അങ്ങനെ നോക്കിയാൽ 4,00,000 രൂപ മുതൽമുടക്കിൽ, അഞ്ചുപേർക്ക് തൊഴിൽ നൽകാവുന്ന ഒരു ലഘു സംരംഭം തുടങ്ങാം. ഗാർമെൻറ് മേഖലയിൽ ശോഭിക്കാം.

ഗാർമെൻറ് മേഖലയിൽ വിജയകരമായി ചെയ്യാൻ കഴിയുന്ന ഏതാനും സംരംഭങ്ങളുടെ വിവരങ്ങൾ ഇതാ

കുട്ടിക്കുപ്പായങ്ങൾ

കുട്ടികളുടെ കുപ്പായങ്ങൾ ഏറ്റവും വിജയകരമായി ചെയ്യാൻ കഴിയുന്ന ഒരു സംരംഭമാണ്. വളരെ കുറച്ച് അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച്, ഏറെ വിലകൂടിയ വസ്ത്രങ്ങൾ ഉണ്ടാക്കാം. മികച്ച വിപണിയുമുണ്ട് . തനി കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക, വളരെ നന്നായി ഡിസൈൻ ചെയ്യുക, ഓമനത്വവും അത്യാകർഷകവും ആക്കുക എന്നിവ ഈ രംഗത്ത് വേണ്ടത്. ആകർഷകത്വയാണ് കുട്ടിക്കുപ്പായങ്ങളുടെ വിലയും വിപണിയും നിശ്ചയിക്കുന്നത്. എത്രത്തോളം ആകർഷകമായി ഡിസൈൻ ചെയ്യാൻ കഴിയുമോ അത്രത്തോളം ലാഭകരമായി ഈ രംഗത്ത് ബിസിനസ് ചെയ്യാനാകും.60 ശതമാനം വളരെ ലാഭവിഹിതം തരുന്നതാണ് കുട്ടിക്കുപ്പായങ്ങളുടെ ബിസിനസ്. 15 വയസ്സ് വരെയുള്ള കുട്ടികളുടെ കുപ്പായങ്ങൾ ഇതേ രീതിയിൽ ഡിസൈൻ ചെയ്ത് നിർമിച്ച് വിൽക്കാം.

വിവാഹവസ്ത്രങ്ങൾ

വിവാഹ അവസരങ്ങ ളിൽ അണിയുന്ന വസ്ത്രങ്ങൾക്ക് മികച്ച വിപണിയും കുറഞ്ഞ കിടമത്സരവും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മോഹവിലയാണ് പലപ്പോഴും ഇത്തരം വസ്ത്രങ്ങൾക്ക് ലഭിക്കുന്നത്. കല്യാണപ്പെണ്ണിനും തോഴിമാർക്കും പ്രത്യേകം തയ്യാർ ചെയ്യുന്ന കോസ്റ്റ്യൂംസ് ഉണ്ട്. എല്ലാ വിഭാഗത്തിൽപ്പെടുന്ന വധൂവരന്മാർക്കും വസ്ത്രങ്ങൾ പ്രത്യേകം ഡിസൈൻ ചെയ്ത് വിൽക്കുന്ന രീതിയുണ്ട്.ഡിസൈനിങ് ആണ് ഈ രംഗത്തെ താരം. ആകർഷകമായ 100-ൽപ്പരം മോഡലുകൾ എപ്പോഴും ലഭ്യമാക്കാൻ കഴിയണം. ധാരാളം മോഡലുകൾ ഇപ്പോൾ നെറ്റിൽ ലഭ്യമാണ്. ആയത് സ്വീകരിക്കുകയും അതിൽ പ്രാദേശികമായ ഘടകങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നത് നന്നായിരിക്കും. ഇതേ രീതിയിൽ ഡിസൈൻ ചെയ്ത് പുതിയ മോഡലുകൾക്ക് രൂപം നൽകുമ്പോഴാണ് കൂടുതൽ ആകർഷകമാകുന്നത്.ഓൺലൈൻ വിപണിയും നന്നായി ഉപയോഗിക്കാൻ കഴിയും. പല ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ വഴിയും മോഡലുകൾ പരിചയപ്പെടുത്തി ഓർഡറുകൾ സ്വീകരിച്ച് വരുന്നുണ്ട്. 50 ശതമാനത്തിലേറെ ലാഭവിഹിതം ലഭിക്കാവുന്ന ബിസിനസാണ് ഇത്.

പ്ലാസ്റ്റിക് കാരിബാഗിന് ബദൽ

ഗാർമെൻറിൽ ചെയ്യാവുന്ന ഒരു മികച്ച ബിസിനസാണിത്. പ്ലാസ്റ്റിക് കാരിബാഗുകളുടെ നിരോധനം ഏറെക്കുറെ പൂർണതോതിൽ ആയിട്ടുണ്ട്. വളരെക്കുറച്ച് പ്രദേശങ്ങളിൽ മാത്രമേ ഇപ്പോൾ പ്ലാസ്റ്റിക് കാരിബാഗുകൾ വിൽക്കുന്നുള്ളു. പ്ലാസ്റ്റിക് ക്യാരി ബാഗുകൾഒഴിവാക്കി “തുണിസഞ്ചികൾ ടെക്നിക്കൽ ടെക്സ്റ്റൈൽസ് കൊണ്ടുള്ളവയാണ് ഇനി വിപണി കീഴടക്കുക.ആധുനിക പരിസ്ഥിതി സൗഹൃദ-ഹരിത പശ്ചാത്തലത്തിൽ ഏറെ അവസരങ്ങളാണ് തുണിസഞ്ചികൾക്ക് തുറന്നുനൽകുന്നത്. ഇതിന് അനുദിനം വളർന്നുവരുന്ന വിപ ണിയുണ്ട്. കുറഞ്ഞ സാങ്കേതിക പരിജ്ഞാ നമുള്ള തയ്യൽ തൊഴിലാളികൾക്കും ഈ രംഗത്ത് ശോഭിക്കാം.ഡിസൈനിങ് ഇവിടേയും പ്രധാനമാണ്. ആകർഷകമായ ബാഗുകൾക്കാണ് ഡിമാൻഡ്, സൗകര്യപ്രദവും ആയിരിക്കണം. വീണ്ടും വീണ്ടും ഉപയോഗിക്കാം എന്നതിനാൽ വില കൂടുന്നതും പ്രശ്നമാകുന്നില്ല. സിബ്ബ് ഘടിപ്പിച്ച്, ഒരു പേഴ്സിന്റെ വലിപ്പത്തിൽ കൊണ്ടുനടക്കാവുന്ന ക്ലോത്ത് ബാഗുകൾ അപൂർവമായി ഇന്ന് വിപണിയിൽ ലഭ്യമാണ്.30 മുതൽ 40 ശതമാനം വരെ ലാഭം ലഭിക്കാ വുന്ന ഗാർമെൻറ് മേഖലയാണ് ക്ലോത്ത് കാരി ബാഗുകളുടേതും ടെക്നിക്കൽ ടെക്സ്റ്റൈൽ ഉത്പന്നങ്ങളുടേതും.

ഡാൻസ് കോസ്റ്റ്യൂംസ്

ഏറെ സാങ്കേതികജ്ഞാനം ആവശ്യമുള്ള മേഖലയാണ് ഡാൻസ് വസ്ത്രങ്ങളുടേത്. ഈരം ഗത്ത് കിടമത്സരം തീരെ കുറവാണ്. മികച്ച വിപണി ഇതിനും ഉണ്ട്. മോഹിനിയാട്ടം, കുച്ചിപ്പുഡി, കഥകളി, തുടങ്ങിയവയ്ക്ക് ആവശ്യമായ ക്ലാസിക്കൽ വസ്ത്രങ്ങളുടെ നിർമാണം ഏറെ പ്രധാനപ്പെട്ടതാണ്.നാടോടിനൃത്തം, പുലികളി, ഫാൻസി ഡ്രസ്സ്, മാർഗംകളി, സിനിമ-ടി.വി. ഷോകൾ, സ്കൂൾ/ കോളേജ് കലാമത്സരങ്ങൾ എന്നിങ്ങനെ ഇവയുടെ വിപണി അതിവിശാലമാണ്.ആവശ്യം കണ്ടറിഞ്ഞ് ഡിസൈൻ ചെയ്ത് വസ്ത്രം നിർമിച്ചു നൽകണം. വിദ്യാലയങ്ങൾക്ക് സമീപം ഇത്തരം സംരംഭങ്ങൾക്ക് വലിയ സാധ്യതകളുണ്ട്. ഓൺലൈൻ വഴി ഓർഡർ പി ടിച്ചും ബിസിനസ് ചെയ്യാം. മോഡലുകൾ കാണിച്ചും പ്രദർശിപ്പിച്ചും ഓർഡറുകൾ കാൻവാസ് ചെയ്യാൻ ശ്രമിക്കണം.50 ശതമാനം വരെ ലാഭവിഹിതം തരുന്ന ബിസിനസാണ് ഇത്.ഫാഷൻ ഡിസൈൻ രംഗത്തുള്ള എക്സ്പർട്ടുകളെ കണ്ടെത്തിയും ബിസിനസ് പ്ലാൻ ചെയ്യാം. ഡാൻസ് കോസ്റ്റ്യൂംസ് മികച്ച ഭാവി ഉറപ്പാക്കുന്ന ബിസിനസ് കൂടിയാണ്.

പട്ടുപാവാടകൾ

പട്ടുപാവാടകൾ ഒരു പാരമ്പര്യ ഉത്പന്നമാണ്. പൊതുവിപണിയിൽ ഇവയ്ക്ക് വൻ സ്വീകാര്യതയാണ് ഉള്ളത്. ചില സീസണുകളിൽ ഇവ ആവശ്യത്തിന് ലഭിക്കുന്നില്ല എന്ന
പരാതിയാണ് ഉള്ളത്.ഓണം, വിഷു, വിവാഹസീസണുകൾ എന്നീ സമയങ്ങളിൽ വലിയ ഡിമാൻഡും അല്ലാത്തപ്പോൾ മിതമായ ഡിമാൻഡും ഇത്തരം വസ്ത്രങ്ങൾക്കുണ്ട്.
വൈവിധ്യമാർന്ന ഡിസൈനുകളാണ് പട്ടുപാവാടകൾക്കും ഉപയോഗിക്കുന്നത്. പാരമ്പര്യമായ ആശയവും ആധുനിക നിർമാണരീതികളും ഒത്തുചേരുമ്പോൾ പട്ടുപാവാടകൾ വിപണിക്ക് ഏറെ സ്വീകാര്യമാകുന്നു. 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ഉദ്ദേശിച്ചാണ് ഇവയുടെ വിപണി നിലനിൽക്കുന്നത്. പല ടെക്സ്റ്റൈൽ മില്ലുകളിലും ഡിമാൻഡുള്ള തുണിത്തരങ്ങൾക്ക് ഓർഡർ നൽകി, പ്രിൻഡ് മെറ്റീരിയലുകൾ വരുത്തുന്ന സ്ഥിതിയും ഉണ്ട്. നല്ല തുണിത്തരങ്ങളും മികച്ച ഡിസൈനിങ്ങും വലിയ നേട്ടം ഉണ്ടാക്കിത്തരും. ബ്രാൻഡഡ് ഇനങ്ങൾക്കും അവസരങ്ങൾ സാധ്യതകൾ ഉണ്ട് . ബ്രാൻഡഡ് ടെക്സ്റ്റൈൽസ് സ്ഥാപനങ്ങളുടെ കോർപ്പറേറ്റ് ഓഫീസുകൾ വഴി ഓർഡർ പിടിച്ച് സപ്ലൈ ചെയ്യാൻ ശ്രമിച്ചാൽ മികച്ച നേട്ടം ഉണ്ടാക്കാം. 50 മുതൽ 60 ശതമാനം വരെ ലാഭം ലഭിക്കുന്നുണ്ട് പട്ടുപാവാടകൾക്ക്.

ഭവനാലങ്കാര തുണിത്തരങ്ങൾ

ഇൻറീരിയർ ഡെക്കറേഷൻ തുണിത്തരങ്ങൾ, കർട്ടൻ മുതലായവയ്ക്ക് നല്ല ഡിമാൻഡും മികച്ച ലാഭവും ലഭിക്കും. ചെറിയ മുതൽമുടക്കിൽ ചെയ്യാവുന്ന നല്ല ബിസിനസാണ് ഇത്. സ്ത്രീകൾക്ക് നന്നായി ശോഭിക്കാനാകും.ഭവനനിർമാണ രംഗത്ത് ആധുനികവത്കരണത്തിന്റെ ഭാഗമായുള്ള സൗന്ദര്യവത്കരണം ഇന്ന് സർവസാധാരണമാണ്. ജനലുകൾക്കും ഡോറുകൾക്കും മറ്റ് അനുയോജ്യമായ ഭാഗത്തും നന്നായി ഡിസൈൻ ചെയ്ത കർട്ടനുകൾ ആവശ്യമുണ്ട്. ഇത്തരം സ്ഥാപനങ്ങൾ തീരെ കുറവാണുതാനും.മുൻകൂട്ടി ഓർഡർ എടുക്കുന്നതിനും കളർ, വില, തരം എന്നിവ ബോധ്യപ്പെടുത്തുന്നതിനും പ്രത്യേകമായ ഒരു ടീം ഉണ്ടെങ്കിൽ നേട്ടം മികച്ചതാക്കാം. 40 മുതൽ 50 ശതമാനം വരെ അറ്റാദായം ലഭിക്കുന്ന ബിസിനസ് പ്രോജക്ടാണ് ഇത്.

സംരംഭങ്ങൾ തിരഞ്ഞെടുക്കുമ്പോൾ

 1. തുണിത്തരങ്ങൾ നന്നായി ഡിസൈൻ ചെയ്യാൻ കഴിയണം. മികച്ച ഭാവന വേണം. കസ്റ്റമറുടെ താത്പര്യങ്ങളും പുതിയ ട്രെൻഡും മനസ്സിലാക്കി ഡിസൈൻ ചെയ്യണം.
 2. അസംസ്കൃത വസ്തുക്കളിൽ ഗുണനിലവാരം ഉറപ്പുവരുത്തണം. പരമാവധി, കമ്പനികളിൽനിന്ന് നേരിട്ട് സംഭരിക്കാൻ ശ്രമിക്കണം.
  3 . ക്രെഡിറ്റ് വില്പനകൾ പരമാവധി ഒഴിവാക്കണം. ഈ രംഗം നേരിടുന്ന പ്രധാന വെല്ലുവിളി ഇതാണ്. സംശയം തോന്നുന്ന ബിസിനസ് ഓർഡറുകൾ വേണ്ടെന്നുവച്ചാലും തരക്കേടില്ല. ഷോപ്പുകളിൽ കൊണ്ടുപോയി ഉത്പന്നങ്ങൾ ഡമ്പ് ചെയ്യാൻ സാഹചര്യം ഉണ്ടാക്കരുത്.
 3. കസ്റ്റമറുമായി നേരിട്ട് ബിസിനസ് ചെയ്യാൻ ഗാർമെൻറ് മേഖലയിൽ അവസരങ്ങൾ ഉണ്ട്. ആയത് പരമാവധി ഉപയോഗപ്പെടുത്തണം. ഓൺ
  ലൈൻ മാർക്കറ്റിങ്ങിനെ പരാമവധി ഉപയോഗപ്പെടുത്തണം. ക്രെഡിറ്റ് കച്ചവടം കുറയ്ക്കാനും മികച്ച ലാഭം നേടാനും ഇത് സഹായിക്കും.
 4. സർക്കാർ അംഗീകൃത പദ്ധതികൾപ്രകാരം വായ്പയെടുത്ത് സംരംഭം തു ടങ്ങാൻ ശ്രമിക്കണം. വിപുലീകരണത്തിനും ആധുനികവത്കരണത്തിനും സബ്സിഡിയും വായ്പയും ലഭിക്കും എന്നുകൂടി ഓർക്കുക.
 5. കട്ടിങ്, സ്റ്റിച്ചിങ്, ഫാഷൻ ഡിസൈനിങ് എന്നീ മേഖലകളിൽ നൈപു ണ്യമുള്ളവരുടെ സേവനം ഉറപ്പുവരുത്തണം. സംരംഭകയ്ക്ക് ഇവ നന്നായി അറിയണമെന്നില്ല. ഉത്പന്നം സാങ്കേതികമായി മികച്ചതാക്കാൻ നിരന്തരം ശ്രമിക്കണം.
 6. ഗാർമെൻറ് സംരംഭങ്ങളുടെ പ്രത്യേകത, ഭവനങ്ങളെ കേന്ദ്രീകരിച്ചുത ന്നെ പ്ലാൻ ചെയ്യാൻ കഴിയും എന്നതാണ്. ആയത് പരമാവധി ഉപയോ ഗപ്പെടുത്തുകയും സ്ഥാപനം വളരുന്നതനുസരിച്ച് പുതിയ നിർമാണ കേന്ദ്രങ്ങൾ പ്ലാൻ ചെയ്യുകയും വേണം.
 7. ആധുനിക മെഷീനറി സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. തൊഴി ലാളികളുടെ എണ്ണം കുറയ്ക്കാനും ഉത്പാദനക്ഷമത കൂട്ടാനും ഇത് സഹാ യിക്കും.
 8. തൊഴിലാളികൾക്ക് പരിശീലനം നൽകിയശേഷം ജോലിക്ക് നിയമിക്കുന്ന ഒരു രീതി ഗാർമെൻറ് രംഗത്ത് തുടരുന്നുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ, മിനിമം സേവനം സംബന്ധിച്ച് ധാരണ ഉണ്ടാക്കണം.
 9. വിപണിയെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ വേണം ഉത്പന്നങ്ങൾ നിർമിക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *

Cart

Your Cart is Empty

Back To Shop