Jersey Design Studio Aluva

Cart

Your Cart is Empty

Back To Shop

പെലെ വിട വാങ്ങി ( 1940 – 2022 )

Brazil legend dies aged 82 after battle with cancer
Spread the love

ഫുട്ബോൾ എന്ന കായികവിനോദത്തിന്റെ ചരിത്രത്തിലെ ഏറ്റവും മഹാനായ കളിക്കാരൻ എഡ്സൺ ആരാന്റെസ് ഡോനാ സിമെന്റോ എന്ന പെലെ (82) ഇനി നമുക്കൊപ്പമില്ല. കറുത്ത മുത്തെന്ന പേരിൽ ലോകം മുഴുവൻ ഉള്ള കാൽ പന്ത് ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച പെലെ ബ്രസീലിനായി 3 ലോകകപ്പുകൾ നേടുകയും പിൽക്കാലത്ത് ആ രാജ്യത്തിന്റെ കായികമന്ത്രിപദം വരെയെത്തുകയും ചെയ്തു . പെലെയുടെ വിയോഗം ഇന്ത്യൻ സമയം ഇന്നലെ അർധരാത്രിക്കു ശേഷമായിരുന്നു. കുടലിലെ അർബുദത്തിനു ശസ്ത്രക്രിയ നടത്തിയ ശേഷം സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയിൽ തുടർചികിത്സ നടത്തിവരികയായിരുന്നു. നവംബറിൽ രോഗം മൂർച്ഛിച്ചതോടെ വീണ്ടും ആശുപ്രതിയിലായി. ആരോഗ്യ നില വഷളായതോടെ പെലെയെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. മകൾ കെലി നാസിമെന്റോ, മകനും മുൻ ഫുട്ബോളറുമായ എഡിഞ്ഞോ തുടങ്ങിയവർ മരണസമയത്ത് അരികിലുണ്ടായിരുന്നു. 1958ൽ, ലോകകപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡോടെ 17-ാം വയസ്സിലാണു പെലെയുടെ താരോദയം. ആദ്യ ലോകകപ്പിന്റെ ഫൈനലിൽ ഹാട്രിക്കും സെമിഫൈനലിൽ ആതിഥേയരായ സ്വീഡനെതിരെ ഇരട്ട ഗോളും കുറിച്ചാണു ലോകത്തിന്റെ താരമായി മാറിയത്. 1962ലും ബ്രസീലിനൊപ്പം ലോക കിരീടം ചൂടിയ പെലെയുടെ ഏറ്റവും മികച്ച പ്രകടനം 1970 ലോകകപ്പിലാണ്. 3 ലോകകപ്പുകൾ (1958,1962,1970) നേടിയ ഏക താരവും പെലെയാണ്. രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ നൂറ്റാണ്ടിന്റെ താരമായി തിരഞെഞ്ഞെടുത്തതും പെലെയെയാണ്.
1940 ഒക്ടോബർ 23ന് ബ്രസീലിലെ മിനാസ് ജെറെയ്സ് സംസ്ഥാനത്തെ ട്രെസ് കൊറാസോസിൽ ജനിച്ച പെലെയുടെ പിതാവ് ഡോണ്ടിഞ്ഞോ പ്രഫഷനൽ ഫുട്ബോളറായിരുന്നു. മാതാവ് സെലെസ്റ്റെ അരാന്റസ്. യുഎസ് ശാസ്ത്രജ്ഞൻ തോമസ് ആൽവ എഡിസനിൽ നിന്നാണ് എഡ്സൻ അരാന്റസ് ഡോനാ സിമെന്റോ എന്നു പെലെയ്ക്ക പേരുലഭിച്ചത്. ബ്രസീലിലെ സാന്റോസ് ക്ലബ്ബിനു വേണ്ടി 18 വർഷം കളിച്ച പെലെ കരിയറിലെ അവസാന കാലത്ത് 2 വർഷം യു എസ് ക്ലബ് ന്യൂയോർക്ക് കോസ്മോസിനു വേണ്ടിയും കളിച്ചു. ബ്രസീൽ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയതിന്റെ റെക്കോർഡ് പെലെയുടെ പേരിലായിരുന്നു , 92 കളികളിൽ 77 ഗോളുകൾ. ഖത്തർ ലോകകപ്പിൽ നെയ്മാറും ഈ റെക്കോർഡിനൊപ്പമെത്തി. ഫുട്ബോളിന്റെ പൂർണതയായിരുന്നു പെലെ, സമർപ്പണവും ഏകാഗ്രതയും കഠിനപ്രയത്നവും പെലെയ ഫുട്ബോളിന്റെ ചക്രവർത്തിയാക്കി. നീണ്ട പാസ്സാണെങ്കിലും നേരിയ പാസ്സാണെങ്കിലും ഇടംകാലാണെങ്കിലും വലംകാലാണെങ്കിലും അതുല്യമായ കൃത്യതയോടെ ഗോളാക്കുന്നതിൽ പെലെ പ്രത്യേക മികവ് പുലർത്തി. പന്തട ക്കത്തിൽ മികച്ച നിയന്ത്രണം. എതിരാളിയുടെ ഒരോ നീക്കവും എന്തെന്ന് മുൻകൂട്ടി അറിയാനുളള ബുദ്ധി. ഇതെല്ലാമാണ് അദ്ദേഹത്തെ ഫുട്ബോൾ പ്രേമികളുടെയും കായികലോകത്തിന്റെയും പ്രിയപ്പെട്ടവനാക്കിയത്. പെലെയ്ക്കു പിന്നാലെ മിന്നും താരമായ അർജന്റീനയുടെ ഡിയേഗോ മറഡോണയുടെ വിയോഗത്തിനു രണ്ടുവർഷം കഴിഞ്ഞാ ണ്, ലോകഫുട്ബോളിന്റെ നിത്യ താരകം ഓർമകളിലേക്കു ചേക്കേറുന്നത്. ലോകത്തിലെ എല്ലാ പാഠ്യ പദ്ധതികളിലും പെലെയെ കുറിച്ച് പരാമർശങ്ങൾ ഉണ്ട് .

എന്തുകൊണ്ട് പെലെ ഇതിഹാസം ആയി? ഏഴ് കാരണങ്ങള്‍ ഇതാ …
ഫുട്‌ബോള്‍ ലോകത്ത് രണ്ട് ഇതിഹാസങ്ങളെയാണ് ഏവരും വാഴ്ത്തുന്നത്. അതില്‍ ഒന്നാമന്‍ ബ്രസീലിന്റെ ( Brazil ) പെലെ ( Pele ), രണ്ടാമന്‍ അര്‍ജന്റീനയുടെ ഡിയേഗോ മാറഡോണയും. ഡിയേഗോ മാറഡോണയുടെ മരണത്തിനും രണ്ട് വര്‍ഷത്തിനു ശേഷം പെലെയും നിത്യതയിലേക്ക് മടങ്ങി. എന്തുകൊണ്ട് പെലെ ഇതിഹാസങ്ങളുടെ ഇതിഹാസമായി … ?

പെലെ – ഇതിഹാസങ്ങളുടെ ഇതിഹാസം, അമര്‍ത്യതാരം … ബ്രസീലിന്റെ പെലെ ( Pele ) യെ വിശേഷിപ്പിക്കാന്‍ ഇതിക്കൂടുതല്‍ വാക്കുകള്‍ ഇല്ല. മൂന്ന് ഫിഫ ലോകകപ്പ് ( FIFA World Cup ) സ്വന്തം പേരില്‍ ഉള്ള ഏക ഫുട്‌ബോളര്‍ ആണ് പെലെ. അതുമാത്രമല്ല ഇതിഹാസങ്ങളുടെ ഇതിഹാസമായി പെലെയെ വിശേഷിപ്പിക്കുന്നതിന്റെ കാരണം. പെലെയെ അമര്‍ത്യതാരമായി വിശേഷിപ്പിക്കാനുള്ള ഏഴ് കാരണങ്ങള്‍ ഇതാണ്…

  1. ആദ്യ ലോകകപ്പില്‍ ഹാട്രിക്

16 -ാം വയസില്‍ സാന്റോസിനായി അരങ്ങേറിയാണ് പെലെ പ്രഫഷണല്‍ ഫുട്‌ബോളില്‍ കാലെടുത്തു വെച്ചത്. 1958 ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പില്‍ ബ്രസീലിനെ പ്രതിനിധീകരിക്കാന്‍ ക്ഷണം എത്തിയത് പെലെയ്ക്ക് 17 വയസ് മാത്രം പ്രായം ഉള്ളപ്പോള്‍. ഫിഫ ലോകകപ്പ് പോലുള്ള വേദിയില്‍ പരിചയ കുറവ് അദ്ദേഹത്തെ ബാധിച്ചില്ല. വെയ്ല്‍സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ പെലെ നേടിയ ഗോളില്‍ ബ്രസീല്‍ 1 – 0 ന്റെ ജയം സ്വന്തമാക്കി. സെമി ഫൈനലിനു മുമ്പുള്ള സൂചനയായിരുന്നു പെലെ നല്‍കിയത് എന്ന് പിന്നീടാണ് കാല്‍പ്പന്ത് ലോകം മനസിലാക്കിയത്. ഫ്രാന്‍സിനെ സെമിയില്‍ 5 – 2 ന് തകര്‍ത്തപ്പോള്‍ പെലെയുടെ വകയായി മൂന്ന് ഗോള്‍ ഉണ്ടായിരുന്നു. കന്നി ലോകകപ്പില്‍ തന്നെ ഹാട്രിക്.

ഒരേയൊരു പെലെ; ബ്രസീൽ ഇതിഹാസത്തിന്റെ റെക്കോർഡുകളും, നേട്ടങ്ങളും, കിരീടങ്ങളും

  1. ഫൈനലില്‍ ഇരട്ട ഗോള്‍

ഫിഫ ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന നേട്ടം സ്വന്തമാക്കിയാണ് പെലെ 1958 ലോകകപ്പ് ഫൈനലിന് ഇറങ്ങിയത്. ഫൈനലിലും പെലെ ഗോള്‍ നേടി. അതും രണ്ട് തവണ. വാവയുടെ ഇരട്ട ഗോളിനു പിന്നാലെ 55, 90 മിനിറ്റുകളില്‍ പെലെയും ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഫൈനലില്‍ ബ്രസീല്‍ 5 – 2 ന് ആതിഥേയരായ സ്വീഡനെ തകര്‍ത്തു. പെലെയുടെ ആദ്യ ഗോള്‍ ഉജ്ജ്വലമായ ചിപ്പ് ഓവറിന് ശേഷം ഉജ്ജ്വലമായ വോളി ഫിനിഷ് ആയിരുന്നു. രണ്ടാമത്തെ ഗോള്‍ മാരകമായ ഒരു ഹെഡ്ഡറും.

  1. പാതിവഴിയില്‍ നിന്ന് പെലെ

1970 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടം. ബ്രസീലിന്റെ എതിരാളി ചെക്കോ സ്ലോവാക്യ. സ്‌കോര്‍ 1 – 1 ന് സമനിലയില്‍. ചെക്കോ സ്ലോവാക്യ ഗോള്‍കീപ്പര്‍ ഇവോ വിക്ടര്‍ പെനാല്‍റ്റി ബോക്‌സിന്റെ ലൈനിനടുത്താണെന്ന് പെലെ കണ്ടു. മധ്യവരയ്ക്ക് സമീപത്തുനിന്ന് പന്ത് ലഭിച്ച പെലെ ഒരു നെടുനീളന്‍ ലോബ് ഷോട്ടിലൂടെ പന്ത് വലയിലാക്കി. ലോകകപ്പ് വേദി ആണെന്നതാണ് ഇതിന്റെ ഹൈലൈറ്റ്. പിന്നീട് പലരും ലോബ് ഷോട്ടിലൂടെ ഗോള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും പെലെ ആയിരുന്നു അക്കാര്യത്തില്‍ ഒന്നാമന്‍. യൂറോപ്യന്‍ ഗോള്‍ കീപ്പര്‍മാര്‍ ബോക്‌സിനു പുറത്തേക്ക് എത്താറുണ്ടെന്നത് കണ്ടെത്തിയായിരുന്നു ആ ഗോള്‍ എന്ന് പിന്നീട് പെലെ പറഞ്ഞു.

  1. അദ്ഭുത സെറ്റ് പീസ്

1970 ഫിഫ ലോകകപ്പ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്രസീലും റൊമാനിയയും നേര്‍ക്കു നേര്‍. മത്സരത്തില്‍ പെലെ രണ്ട് ഗോള്‍ സ്വന്തമാക്കി. 19, 67 മിനിറ്റുകളില്‍ ആയിരുന്നു പെലെയുടെ ഗോള്‍. അതില്‍ ആദ്യ ഗോള്‍ പെലെ നേടിയത് ഫ്രീ കിക്കിലൂടെ. റൊമാനിയന്‍ ഗോള്‍ കീപ്പര്‍ സ്റ്റെരെ അഡമാഷെയെ വെറും കാഴ്ചക്കാരന്‍ മാത്രമാക്കിയായിരുന്നു ഏവരെയും സ്തംഭിപ്പിച്ച് പെലെയുടെ ഫ്രീ കിക്ക് ഗോള്‍ എത്തിയത്.

Pele -Top 10 Impossible Goals Ever

പെലെ, മറഡോണ, മെസ്സി, ആരാണ് എക്കാലത്തേയും മികച്ചവന്‍? ഇതാ കണക്കുകള്‍ പറയും

  1. ഉറുഗ്വായ്‌ക്കെതിരെ ഡമ്മി

1970 ലോകകപ്പില്‍ ബ്രസീലിന്റെ എതിരാളി ഉറുഗ്വെ ആയിരുന്നു. 3 – 1 ന് ബ്രസീല്‍ ജയിച്ചെങ്കിലും പെലെയുടെ വകയായി ഗോള്‍ പിറന്നില്ല. എന്നാല്‍, മറ്റൊരു മാസ്റ്റര്‍ ക്ലാസ് പ്രകടനം പെലെ നടത്തി. ഇഞ്ചുറി ടൈമില്‍ ടോസ്റ്റാവോയുടെ ത്രൂ ബോള്‍ പെലെയെ തേടി എത്തി. ഉറുഗ്വെ ഗോള്‍ കീപ്പര്‍ ലാഡിസ്ലാവോ മസുര്‍ക്കിവിച്ചിനെ കബളിപ്പിക്കാന്‍ പന്ത് തന്നെ കടന്നു പോകാന്‍ പെലെ അനുവദിച്ചു. പന്തിന്റെ നിയന്ത്രണം പിന്നീട് ഏറ്റെടുത്ത പെലെയുടെ ഷോട്ട് പക്ഷേ, നിര്‍ഭാഗ്യവശാല്‍ പുറത്തേക്ക് പാഞ്ഞു.

  1. മൂന്നാം ലോകകപ്പ് കിരീടം

1970 ലോകകപ്പിന്റെ ഫൈനലില്‍ എത്തിയ പെലെയും കൂട്ടരും അഭൂതപൂര്‍വമായ മൂന്നാം ലോകകപ്പ് എന്ന ചരിത്ര നേട്ടം കുറിക്കാനുള്ള തയാറെടുപ്പില്‍ ആയിരുന്നു. മത്സരത്തിന്റെ 18 -ാം മിനിറ്റില്‍ പെലെയ്ക്ക് പന്ത് ലഭിച്ചു. ഇറ്റാലിയന്‍ പ്രതിരോധക്കാരനായ ടാര്‍സിസിയോ ബര്‍ഗ്നിച്ചിനെക്കാള്‍ ഉയര്‍ന്നെത്തിയ പന്ത് ഉജ്വലമായ ഒരു ഹെഡറിലൂടെ പെലെ വലയിലാക്കി. അതിനുശേഷം എക്കാലത്തെയും മികച്ച ഗോള്‍ ആഘോഷമായി ജെയ്സിഞ്ഞോയുടെ കൈകളിലേക്ക് പെലെ കുതിച്ചു ചാടി. 4 – 1 ന് ഇറ്റലിയെ കീഴടക്കി ആയിരുന്നു ബ്രസീലിന്റെ ലോകകപ്പ് നേട്ടം.

  1. ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍ ?

1970 ലോകകപ്പ് ഫൈനലില്‍ ആദ്യ ഗോള്‍ നേടിയത് പെലെ. എന്നാല്‍, ഏറ്റവും മികച്ച ഗോളിന് വഴിയൊരുക്കിയതും പെലെ. ലോകകപ്പ് ഫൈനലില്‍ ഇതുവരെ പിറന്നതില്‍ ഏറ്റവും മികച്ച ഗോളിനാണ് പെലെ അന്ന് വഴി ഒരുക്കിയത്. 86 -ാം മിനിറ്റില്‍ ആയിരുന്നു ആ ഗോള്‍. മൈതാനത്തുടനീളം നെയ്ത് എടുത്ത ഒരു യഥാര്‍ഥ ടീം ഗോള്‍ ആയിരുന്നു അത്. സ്വന്തമായി ഗോള്‍ നേടാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും കാര്‍ലോസ് ആല്‍ബെര്‍ട്ടോയ്ക്ക് പെലെ പന്ത് മറിച്ചു നല്‍കുകയായിരുന്നു. 1970 ഫിഫ ലോകകപ്പില്‍ ബ്രസീല്‍ നേടിയ ഗോളുകളില്‍ 53 ശതമാനവും പെലെയുടെ സാന്നിധ്യത്തിലൂടെ ആയിരുന്നു എന്നതും ചരിത്രം.

Pelé ● Bicycle Kicks

Leave a Reply

Your email address will not be published. Required fields are marked *

Cart

Your Cart is Empty

Back To Shop