Jersey Design Studio Aluva

Cart

Your Cart is Empty

Back To Shop

ജേഴ്‌സികൾ കഴുകി ഉണക്കേണ്ടത് എങ്ങനെ ?

How to properly wash your jersey and sportswear
Spread the love

ആദ്യമേ തന്നെ പറയട്ടെ , ജേഴ്സികൾ അലക്കേണ്ടി വരുമ്പോൾ പാലിക്കേണ്ട നിയന്ത്രണങ്ങൾ , അതിൽ ഏറ്റവും പ്രധാനപെട്ടത് , സ്പോർട്സ് ഡ്രസ്സ് തല്ലി അലക്കരുത് . വാഷിങ് മെഷീനിൽ ഇടരുത് . ഇനി തുടർന്ന് വായിക്കുക

സ്പോർട്സ് ഡ്രസ്സ് എല്ലാം തന്നെ കൃത്രിമ നൂൽ തരങ്ങൾ കൊണ്ട് ഉണ്ടാക്കുന്നവ ആണ് . ആയത് കൊണ്ട് അവ ഒരിക്കലും ഉയർന്ന ചൂടിൽ കഴുകുകയോ ഇസ്തിരി ഇടുകയോ ചെയ്യരുത് . കൃത്രിമ നൂൽ തരങ്ങൾ കൊണ്ട് നിർമിക്കപ്പെടുന്ന കായിക മേഖലയിൽ ഉപയോഗിക്കുന്ന തുണിത്തരങ്ങൾ വളരെ വേഗം വിയർപ്പ് വലിച്ചെടുക്കുന്നവയും വളരെ വേഗം തന്നെ ഉണങ്ങുന്നതുമാണ് . 100 % sublimation ചെയ്ത തുണിത്തരങ്ങൾ ആണെങ്കിൽ മാത്രമേ താഴെ പറയുന്ന രീതി ഉപയോഗിക്കാവൂ .

പ്രത്യേക വാഷിംഗ് നിർദ്ദേശങ്ങൾ വ്യക്തമാക്കുന്ന ടാഗ് ഇല്ലെങ്കിൽ, ഇത് ചെയ്യുക:

ജേഴ്‌സി അകത്തേക്കും പുറത്തേക്കും ഫ്ലിപ്പുചെയ്യുക . ഒരു ബക്കറ്റിൽ പകുതി ഇളം ചൂട് വെള്ളം എടുക്കുക . അതിൽ ഒരു സ്പൂൺ ബ്ലീച്ച് ഇല്ലാതെ ഡിറ്റർജന്റ് ഉപയോഗിക്കുക . 10 മിനുട്ട് അങ്ങനെ കുതിർത്തി വച്ച ശേഷം കൈ കൊണ്ട് പതിയെ ഉതിർത്തുക .

അധികം ബലം പ്രയോഗിക്കാതെ അവ ഊരി പിഴിഞ്ഞ് എടുക്കുക . അധികം ബലം പ്രയോഗിച്ചാൽ അവയുടെ സ്റ്റിച്ചിങ് ഇളകാനോ നൂൽ പൊങ്ങി വരാനോ സാധ്യത ഉണ്ട് . ശേഷം തണലത്തു അയയിൽ വിരിച്ചിടുക . എയർ ഡ്രൈ, ഇസ്തിരിയിടൽ എന്നിവ ചെയ്യാൻ പാടില്ല . വേഗം ഉണങ്ങുന്ന ഒരു തുണിത്തരമാണ് ജേഴ്സി. ജേഴ്സിയിൽ ഉള്ള വിയർപ്പ് , ഗ്രൗണ്ടിലെ ചെളി എന്നിവ മാറ്റുന്നതിന് വേണ്ടി മാത്രം ആണ് ജേഴ്സികൾ കഴുകാറുള്ളത് . വിയർപ്പും ചെളിയും മറ്റും മേല്പറഞ്ഞ ലഘു ആയ രീതി ഉപയോഗിച്ച് നീക്കാവുന്നതാണ് . മറ്റേത് മാർഗം സ്വീകരിച്ചാലും ജേഴ്സിയുടെ ആയുസ്സ് തീരെ കുറയും . പ്രിന്റിങ് , എംബ്രോയിഡറി എന്നിവ നശിക്കാനും ഇട ആകും

Leave a Reply

Your email address will not be published. Required fields are marked *

Cart

Your Cart is Empty

Back To Shop