
മാതൃഭൂമിയും ജെ.ആർ.ജെ. കോട്ടൺസും കൈ കോർക്കുന്ന ലോകകപ്പ് പ്രവചന മത്സരത്തിൽ മെഗാ ബമ്പർ വിജയി ആയ ശ്യാമിലിക്ക് നിസാൻ മാനൈറ്റ് കാർ സമ്മാനം .ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിൽ പ്രവചനവുമായി മാതൃഭൂമിക്ക് ഒപ്പം ചേർന്ന കളിയാരാധകർക്ക് സമ്മാനത്തിന്റെ കിരീടം. ലോകകപ്പ് തുടങ്ങിയ ദിവസം മുതൽ നടത്തിയ പ്രവചനമത്സരത്തിലെ മെഗാ ബംബർ വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം കലൂരിലെ മാതൃഭൂമി ഓഫീസിൽ നടന്ന മെഗാ നറുക്കെടുപ്പിൽ നടൻ അജ്മൽ അമീറാണ് വിജയികളെ തിരഞ്ഞെടുത്തത്.
കോഴിക്കോട് എടക്കാട് ‘ത്രി ദ്വിവ’ത്തിൽ കെ.ടി. ശ്യാമിലിക്കാണ് മെഗാ ബംബർ സമ്മാനമായ നിസാൻ മാഗ്നെറ്റ് കാർ ലഭിച്ചത്.
കണ്ണൂർ വാരം രജനി നിവാസിൽ ആത്മിക രഹാന്തിനും തിരുവനന്തപുരം വട്ടപ്പാറ അയോധ്യ നിവാസിൽ കെ. ശ്രീ കുമാറിനും ഹീറോ ഗ്ലാമർക്കാണ് സമ്മാനമായി ലഭിച്ചത്.
ലോകകപ്പ് തുടങ്ങിയപ്പോൾ ആരംഭിച്ച നറുക്കെടുപ്പിൽ വിജയികളായവർക്ക് എച്ച്.പി. ഇയർ ബഡ്സ്, ഹെഡ്ഫോൺ, ജേഴ്സികൾ, ഹീറോ ഗ്ലാമർ ബൈക്ക് തുടങ്ങിയവയാണ് സമ്മാനമായി നൽകുന്നത്. ചടങ്ങിൽ മാതൃഭൂമി ഡയ റക്ടർ ഡിജിറ്റൽ ബിസിനസ് എം.എസ്. മയൂര, മാതൃഭൂമി ഡയറക്ടർ ഓപ്പറേഷൻസ് എം.എസ്. ദേവിക, നിസാൻ മോട്ടോഴ്സ് ഇന്ത്യ ഏരിയ സെയിൽസ് മാനേജർ പ്രജിത് മോഹൻ, സൗത്ത് ഇന്ത്യയിലെ പ്രമുഖ സ്പോർട്സ് വെയർ നിർമാതാക്കൾ ആയ ജെ.ആർ.ജെ. കോട്ടൺസ് ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ജോസ് പോൾ. എച്ച്.പി. റീജണൽ സെയിൽസ് മാനേജർ സിനീഷ് ശ്രീധർ, ഹീറോ മോട്ടോർ കോർപ്പ് കേരള ഏരിയ മാനേജർ ടി. കിരൺകുമാർ, മാതൃഭൂമി ഡയറക്ടർ ഓപ്പറേഷൻസ് എം.എസ്. ദേവിക, മാതൃഭൂമി ഡയറക്ടർ ഡിജിറ്റൽ ബിസിനസ് എം.എസ്. മയൂര തുടങ്ങിയവർ പങ്കെടുത്തു.മാതൃഭൂമി ചീഫ് റിപ്പോർട്ടർ സിറാജ് കാസിം സ്വാഗതവും എ.ജി.എം. മീഡിയ സൊലൂഷൻസ് പ്രിന്റ് വിഷ്ണു നാഗപ്പള്ളി നന്ദിയും പറഞ്ഞു.
Leave a Reply