
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണർ ആരായിരിക്കും ? ചിലർ പറയും ഗിൽക്രിസ്റ്റ് എന്നും മറ്റു ചിലർ ഹെയ്ഡൻ , ഗാംഗുലി , സച്ചിൻ എന്നു തുടങ്ങുന്ന ലെജണ്ടറി കളിക്കാരുടെ പേരുകളായിരിക്കും പറയുക..
എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസമായ ഒരു ഓപ്പണറുണ്ട് ഇന്ത്യൻ ക്രിക്കറ്റിൽ അല്ലെങ്കിൽ ലോക ക്രിക്കറ്റിൽ പേരു ” വിരേന്ദ്രർ സേവാഗ് “… ഒരു കളിക്കാരൻ എന്ന രീതിയിൽ അല്ല പലരും ആ ഡൽഹിക്കാരനെ കണ്ടിരുന്നത് ക്രിക്കറ്റിലെ എന്റർടെയ്നർ എന്ന രീതിയിലാണു.. അത് പറയാൻ ഒരുപാട് കാരണമുണ്ട് താനും..
2011 ലെ ലോകകപ്പ് മത്സരങ്ങളിൽ മറ്റാർക്കും സാധിക്കാതെയിരുന്ന ഒരു അപൂർവ്വ റെക്കോഡ് അയാൾ സ്വന്തമാക്കി ” തുടർച്ചയായ 4 കളികളിൽ അയാൾ ഫസ്റ്റ് ബോളുകളിൽ തന്നെ ബൗണ്ടറി പറത്തി വിസ്മയിപ്പിച്ച് കൊണ്ടിരുന്നു.. ക്രിക്കറ്റ് ആരാധകരിലെല്ലാം നിശബ്ദരാക്കിയ ഒരു ചോദ്യമവിടെ ഉണ്ടായി എങ്ങനെയാണു അയാൾ ഇങ്ങനെ ഫസ്റ്റ് ബോളിൽ ബൗണ്ടറി നേടുന്നത് ? അതിനു നല്ല മനക്കരുത്ത് അത്യാവിശമല്ലേ? അതോ ഔട്ട് ആകാൻ വേണ്ടിയാണോ അയാൾ കളിക്കുന്നത് ?
എന്നാൽ ഈ ചോദ്യങ്ങൾക്കുള്ള എല്ലാഉത്തരവും അയാൾ ഒരു ചിരിയിലൂടെ അയാൾ മറച്ച് പിടിച്ചു..എല്ലാരെയും എന്റർടൈൻ ചെയ്യിക്കുന്നത് അയാൾക്ക് ശീലമായിരുന്നു..അതിനായ് ഫസ്റ്റ് ഓവർ ലാസ്റ്റ് ഓവർ എന്ന വേർതിരിവില്ലാതെ അയാൾ പ്രയത്നിച്ചു. ബൗണ്ടറി പോവാൻ ബുദ്ധിമുട്ടുള്ള ബോളുകൾ പോലും അയാൾ കടന്നാക്രമിച്ച് അതിർവരമ്പ് കടത്തികൊണ്ടിരുന്നു..
ഏകദിനത്തിൽ ആദ്യ ഡബിൾ സെഞ്ചുറിനേടി മുഖത്ത് പുഞ്ചിരി വിടർത്തി നിന്ന സച്ചിൻ പാജിയുടെ അടുത്തേക്ക് കമന്റേറ്ററുടെ ആ ചോദ്യമെത്തി .. ” താങ്കളുടെ അഭിപ്രായത്തിൽ ആരായിരിക്കും അടുത്തതായ് ഡബിൾ നേടുക ? ” പുഞ്ചിരിക്ക് യാതൊരു കുറവും സംഭവിക്കാതെ പാജി പറഞ്ഞു അത് വീരുമായിരിക്കുമെന്ന്… ക്യത്യം രണ്ട് വർഷം കഴിഞ്ഞപ്പോൾ സച്ചിന്റെ പ്രവചനത്തിന്റെ ശക്തി അവർ അറിഞ്ഞു.. വിരു പാജിക്ക് ഡബിൾ സെഞ്ചുറി.” ക്യാപ്റ്റൻ ” എന്ന നിലയ ഡബിൾ സെഞ്ചുറി നേടിയ കളിക്കാരൻ എന്ന തകരാത്ത റെക്കോഡും സേവാഗ് നേടി…
ഒരു കളിക്കാരൻ എന്ന നിലയിൽ അയാൾക്ക് ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നു.. ടീമിൽ നിന്ന് പുറത്താകുക ആയിരുന്നു ആദ്യ പ്രതിസന്ധി. ടീമിൽ തിരികെ കയറാൻ കൗണ്ടിയിൽ ഉൾപ്പെടെ അയാൾ കളിക്കാൻ പോയ്.. എത്ര മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീമിൽതിരികെ കയറാൻ സാധിച്ചില്ല.. കയറ്റിയില്ല എന്ന് പറയുന്നതാകും ശരി.. ഒരു ഗതികിട്ടാ പ്രേതത്തെ പോലെ അയാൾ നടന്നു.. ഒരു അത്ഭുതവും സംഭവിക്കില്ല എന്ന തിരിച്ചറിവ് വന്നതോടെ 2015 ൽ അയാൾ ലോകക്രിക്കറ്റിനോട് ബൈ പറഞ്ഞു..
ഇന്നും ഇന്ത്യൻ ആരാധകർ തേടുന്നുണ്ട് ഒരു സേവാഗിനെ . അവർക്ക് വേണ്ടത് ക്രിക്കറ്റിനെ തങ്ങളോടു ചേർത്തവരെയാണു.. അതില്ലാതെ വന്നത് കൊണ്ടാകാം ക്രിക്കറ്റിനു പ്രേക്ഷക ദാരിദ്യം നേരിടുന്നതും…
Leave a Reply