
നിങ്ങൾ മഴ പോലെ റണ്ണുകൾ പെയ്യിച്ചിരുന്നപ്പോൾ നിങ്ങളെ ഞാൻ കണക്കിൽ പോലും കൂട്ടിയിരുന്നില്ല…നേരംപോക്ക് പോലെ സെഞ്ച്വറികൾ അടിച്ചുകൂട്ടിയിരുന്നപ്പോൾ പോലും മറ്റ് പലർക്കും താഴെ മാത്രമേ നിങ്ങളെ ഞാൻ കണ്ടിരുന്നുള്ളൂ..പിന്നീട് എപ്പോളോ ആ ബാറ്റിൽ നിന്ന് സെഞ്ചുറികൾ അകന്ന് നിന്നപ്പോൾ പോലും പ്രതീക്ഷിച്ചത് തന്നെയെന്ന ഭാവമായിരുന്നു എനിക്ക്….പിന്നീട് കാര്യമായ ഫോം ഔട്ട് അല്ലെങ്കിൽ കൂടി സെഞ്ചുറി ഇല്ലാത്തിന്റെ പേരിൽ നിങ്ങളെ മാനസികമായി തളർത്തി ഫോമൗട്ടിലേക്ക് തള്ളിവിട്ട് നിങ്ങളുടെ ചോരയ്ക്കായി മുറവിളി കൂട്ടുന്നത് കണ്ടപ്പോൾ മാത്രമാണ് ഞാൻ നിങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയത്…അവിടെ മുതൽ നിങ്ങളെ വീക്ഷിക്കുകയാണ് ഞാൻ,..ഇന്ന് നിറഞ്ഞ കണ്ണുകളോടെ ഈ വാക്കുകൾ കുത്തിക്കുറിക്കുമ്പോൾ ഞാൻ,.. ഞാൻ തുറന്ന് സമ്മതിക്കുകയാണ്,വാക്ക് നൽകുകയാണ്,നിങ്ങളിനി വരാൻ പോകുന്ന ഒരു കളികൾ പോലും ജയിപ്പിച്ചില്ലെങ്കിൽ കൂടിയും, നിങ്ങളുടെ ബാറ്റിൽ നിന്ന് ഇനിയൊരു സെഞ്ച്വറി പിറന്നില്ലെങ്കിൽ കൂടിയും എന്റെ മരണം വരെ ഞാൻ നിങ്ങളെ വീക്ഷിക്കും,നിങ്ങളുടെ സന്തോഷത്തിലും സങ്കടത്തിലും പങ്ക് ചേരും…കാരണം ഈയൊരൊറ്റ മത്സരം കൊണ്ട് നിങ്ങൾ എന്നെ നിങ്ങളുടെ ആരാധകനാക്കി മാറ്റിയിരിക്കുന്നു….ഏതോ ഒരു ആരാധകൻ നിങ്ങൾക്ക് ചർത്തി നൽകിയ പട്ടം “king”…അത് ഞാനും അംഗീകരിക്കുകയാണ്…ഇന്ന് മുതൽ നിങ്ങൾ എന്റെയും “കിംഗ് “ആണ്…
Leave a Reply