
തുടർച്ചയായ എട്ടാം ലോകകപ്പിന് രോഹിത്, കോലിയുടെ അഞ്ചാമത്തേത്; അനുഭവം കപ്പടിക്കുമോ ? ഐസിസി ടി20 ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചു. ഇതോടെ നാളെ സൂപ്പർ 12 പോരാട്ടങ്ങൾ ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരും കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളുമായ ന്യൂസിലൻഡും തമ്മിലാണ് സൂപ്പർ 12 ലെ ആദ്യ മത്സരം നടക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം നാളെ പാക്കിസ്ഥാനെതിരെയാണ് .
തുടർച്ചയായി 8 ട്വന്റി20 ലോകകപ്പുകളിൽ കളിക്കുന്ന രണ്ടാമത്തെ താരവും ആദ്യ ഇന്ത്യക്കാരനുമെന്ന നേട്ടമാണ് നാളെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ കാത്തിരിക്കുന്നത്. ആദ്യമായി ലോകകപ്പ് കളിക്കുന്ന 4 പേരും ഇത്തവണ ഇന്ത്യൻ ടീമിലുണ്ട്. ടീമംഗങ്ങളുടെ ട്വന്റി20 ലോകകപ്പ് പരിചയം ഇങ്ങനെ…
∙ 8–ാം ലോകകപ്പ്: രോഹിത് ശർമ
∙ 5–ാം ലോകകപ്പ്: കോലി, അശ്വിൻ
∙ 4–ാം ലോകകപ്പ്: ഭുവനേശ്വർ, ഷമി, കാർത്തിക്
∙ 3–ാം ലോകകപ്പ്: ഹാർദിക്
∙ 2–ാം ലോകകപ്പ്: അക്ഷർ, സൂര്യകുമാർ, രാഹുൽ, പന്ത്
∙ആദ്യ ലോകകപ്പ്: ചെഹൽ, ഹൂഡ, അർഷ്ദീപ്, ഹർഷൽ
ഇന്ത്യയുടെ സൂപ്പർ 12 മത്സരങ്ങൾ
∙ നാളെ: ഇന്ത്യ– പാക്കിസ്ഥാൻ (ഉച്ചയ്ക്ക് 1.30, മെൽബൺ)
∙ ഒക്ടോബർ 27: ഇന്ത്യ– നെതർലൻഡ്സ് (ഉച്ചയ്ക്ക് 12.30, സിഡ്നി)
∙ ഒക്ടോബർ 30: ഇന്ത്യ– ദക്ഷിണാഫ്രിക്ക (വൈകിട്ട് 4.30, പെർത്ത്)
∙ നവംബർ 2: ഇന്ത്യ– ബംഗ്ലദേശ് (ഉച്ചയ്ക്ക് 1.30, അഡ്‌ലെയ്ഡ്)
∙ നവംബർ 6: ഇന്ത്യ – സിംബാബ്‌വെ (ഉച്ചയ്ക്ക് 1.30, മെൽബൺ)
കോലി– സൂര്യ സൂപ്പർ ഫാസ്റ്റ്
ട്വന്റി20യിൽ ഇന്ത്യയ്ക്കായി വേഗത്തിൽ സ്കോർ നേടുന്നത് വിരാട് കോലി– സൂര്യകുമാർ യാദവ് കൂട്ടുകെട്ടാണ്. ഓവറിൽ 11.23 ആണ് ഈ കൂട്ടുകെട്ടിന്റെ ശരാശരി റൺറേറ്റ്. 10.51 റൺറേറ്റുമായി കോലി– ഹാർദിക് കൂട്ടുകെട്ടാണ് രണ്ടാമത്.
പ്രോഗ്രസ് കാർഡിൽ മുന്നിൽ ഇന്ത്യ!
2021ലെ ലോകകപ്പിനുശേഷം ഈ ലോകകപ്പ് വരെ ടീമുകളുടെ ട്വന്റി20 പ്രകടനത്തിന്റെ കണക്കിൽ മുന്നിൽ ഇന്ത്യയാണ്. ആകെ 35 മത്സരങ്ങളിൽ 26 എണ്ണം ജയിച്ചു. ഇന്ത്യയുടെ വിജയ ശതമാനം 74.28. രണ്ടാം സ്ഥാനത്തു ന്യൂസീലൻഡ്– 66.66%
∙ ഇവർ സൂപ്പർ ടീമുകൾ
ഗ്രൂപ്പ് എ: ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, അയർലൻഡ്
ഗ്രൂപ്പ് ബി: ഇന്ത്യ, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലദേശ്, സിംബാബ്‌വെ, നെതർലൻഡ്സ്
വേദികൾ: സിഡ്നി, പെർത്ത്, മെൽബൺ, ഹൊബാർട്, ബ്രിസ്ബെയ്‌ൻ, അഡ്‌ലെയ്ഡ്
Leave a Reply