
നാഷനൽ ബാസ്കറ്റ് ബോൾ ലീഗിലെ (ഐഎൻബി എൽ) ആദ്യദിന പോരാട്ടത്തിൽ ചണ്ഡിഗഡ് താരങ്ങളുടെ ആവേശത്തെ കൊച്ചി ടൈഗേഴ്സ് മറികടന്നത് (81-75) കളിമികവുകൊണ്ട്. ഒപ്പത്തിനൊപ്പമുള്ള പോരാട്ട ത്തിനൊടുവിൽ കൊച്ചിയുടെ ജയം 6 പോയിന്റ് വ്യത്യാസത്തിൽ. ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പി
ക്കുന്ന ലീഗിലെ ആദ്യ റൗണ്ട് മത്സരങ്ങൾക്കാണു കൊച്ചി റീജനൽ സ്പോർട്സ് സെന്ററിൽ തുടക്കമായത്. ആദ്യ റൗണ്ടിൽ മേധാവിത്വമുറപ്പിക്കാനുള്ള പോരാട്ടത്തിൽ കൊച്ചി ഇന്നു നേരിടുക ചെന്നെ ഹീറ്റിനെ. വൈകി ട്ട് 6.30നാണു കൊച്ചി-ചെന്നെ മത്സരം. ഇന്നു മുംബൈ-ചണ്ഡിഗഡ്, ഡൽഹി-ബെംഗളൂരു മത്സരങ്ങളും നടക്കും.
Tag : Sports News
Leave a Reply