Jersey Design Studio Aluva

Cart

Your Cart is Empty

Back To Shop

ചാലിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ അണ്ടർ 17 ൽ ഹാട്രിക് ജേതാക്കൾ

GHSS CHALISSERY - Palakkad - Schools .org.in
Spread the love

ചാലിശേരി സ്കൂൾ ഫുട്ബോൾ ടീമിന് ജേഴ്സി നൽകി ഖത്തർ ചാലിശേരി പ്രവാസി പെരുമ കൂട്ടായ്മ

സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് ചാലിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ സീനിയർവിഭാഗം അണ്ടർ 17 ൽ ഹാട്രിക് ജേതാക്കളായ സ്കൂൾ ടീമിന് പുതിയ ജേഴ്സി നൽകി ഖത്തർ ചാലിശേരി പ്രവാസി പെരുമ കൂട്ടായ്മ മാതൃകയായി . തൃത്താല വിദ്യാഭ്യാസ ഉപ ജില്ല ഫുട്ബോൾ ടൂർണമെന്റിൽ സീനിയർ വിഭാഗത്തിലാണ് ചാലിശേരി സ്കൂൾ കഴിഞ്ഞ ദിവസം ജേതാക്കളായത് . കഴിഞ്ഞ രണ്ട് വർഷം കളിയില്ലാത്തിരുന്നതിനാൽ ഫുട്ബോൾ താരങ്ങൾ പഴയ ജേഴ്സി അണിഞ്ഞാണ് കളിച്ചത്

ശനിയാഴ്ച ജില്ലാ തലത്തിൽ നടക്കുന്ന മൽസരത്തിൽ കുട്ടികൾ പഴയ ജേഴ്സി അണിഞ്ഞ് കളിക്കുന്നതിൽ പ്രയാസം തോന്നിയ പൂർവ്വവിദ്യാർത്ഥികളും സ്കൂൾ അധികൃതരും പുതിയ ജേഴ്സിയെക്കുറിച്ച് എന്റെ വിദ്യാലയം വാട്സ്പ്പ് കൂട്ടായ്മയിൽ വിവരം നൽകി.

24 മണിക്കൂറി നാക്കുന്നതിന് മുമ്പ് ഖത്തർ ചാലിശേരി പ്രവാസി പെരുമ കൂട്ടായമ ഇരുപത്ത് പേർക്കുള്ള ജേഴ്സി വാഗദാനം ചെയ്തു . ശനിയാഴ്ച രാവിലെ സ്കൂൾ മൈതാനത്ത് നടന്ന ചടങ്ങിൽ ഖത്തർ പെരുമ കൂട്ടായ്മ അംഗം നാസർ സ്കൂൾ കായികാദ്ധ്യാപിക ഷക്കീല മുഹമ്മദിന് ജേഴ്സികൾ നൽകി.ചടങ്ങിൽ സ്കൂൾ പിടി എ പ്രസിഡന്റ് പി.കെ കിഷോർ , കോച്ച് റംഷാദ് , സച്ചു , ആദ്യ കാല ഫുട്ബോൾ താരം പി.കെ. സ്റ്റീഫൻ , എ.എം ഇക്ബാൽ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.ശനിയാഴ്ച ജില്ലാതലത്തിൽ നടന്ന മത്സരത്തിൽ പുതിയ ജേഴ്സി അണിഞ്ഞ് താരങ്ങൾ ഫുട്ബോൾ കളിച്ചത് കുട്ടികൾക്ക് ആവേശവും ആഹ്ലാദവുമായി

Leave a Reply

Your email address will not be published. Required fields are marked *

Cart

Your Cart is Empty

Back To Shop