
ഏകദിന ലോകകപ്പ് ഒരു വെബ് സീരീസാണിൽ ട്വന്റി20 ലോകം കപ്പ് ക്രിക്കറ്റ് ആരാധകർക്ക് ഒരു ബ്ലാക്ക് ബസ്റ്റർ സിനിമയാണ്. ആക്ഷനും തില്ലറും സസ്പെൻസുമെല്ലാം നിറഞ്ഞ അടി പൊളി ഗാലറി എക്സ്പീരിയൻസ്. കുട്ടി ക്രിക്കറ്റിന്റെ ആഗോള ഉത്സവമായ ട്വന്റി20 ലോകകപ്പിന്റെ എട്ടാം പതിപ്പിന് ഇന്ന് ഓസ്ട്രേലിയയിൽ തുടക്കമാകുമ്പോൾ ബാറ്റിങ് വെടിക്കെട്ടിന്റെ പുത്തൻ കാഴ്ച കൾക്കായി കാത്തിരിക്കുകയാണ് കാണികൾ. 16 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകക പ്പിന്റെ മത്സരാവേശത്തിന് തിരിതെളിയു ന്നത് ഗ്രൂപ്പ് മത്സരങ്ങളിലൂടെ. ഇന്ന് രാവി ലെ 9.30ന് ശ്രീലാ,യും നമീബിയയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഉച്ചയ്ക്ക് 1.30ന് യുഎഇ നെതർലൻഡ്സിനെ നേരിടും. മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം. ഇന്ത്യയുൾപ്പെടെ വമ്പൻമാർ കളത്തിലിറങ്ങുന്ന സൂപ്പർ 12 മത്സരങ്ങൾ 22ന് ആരംഭിക്കും. 23ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഇത്തവണ പുതുമുഖ ടീമുകളില്ല . 2 തവണ ചാംപ്യൻമാരായ വെസ്റ്റിൻഡീസും ഒരു തവണ കിരീടമുയർത്തിയ ശ്രീലങ്കയും മത്സരിക്കുന്നുവെന്നതാണ് ഗ്രൂപ്പ് മത്സരങ്ങളുടെ ആവേശമുയർത്തുന്ന ഘടകം. ഗ്രൂപ്പ് റൗണ്ടിലെ 8 ടീമുകളിൽ നിന്ന് 4 ടീമുകൾ സൂപ്പർ 12 റൗണ്ടിലേക്കു മുന്നേറും.
Leave a Reply