
സ്പോർട്സ് മേഖലയുടെ ഭാവി ശോഭനമാണ്. കായിക താരങ്ങൾ നാടിന്റെ യശസ്സ് ഉയർത്തുന്ന കാലം കൂടിയാണ്. കായികതാരങ്ങളുടെ പുരോഗതിക്ക് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് സ്പോർട്സ് കടകളും, സ്പോർട്സ് വ്യാപാരികളും. അതെ, നമ്മളെയെല്ലാം പ്രതിസന്ധിയിലാക്കിയ കൊറോണ ലോക്സ്ഡൗൺ കാലഘട്ടത്തെ തളരാത്ത മനസ്സുമായി, ഒറ്റക്കെട്ടായി നേരിട്ട് ഒരു പുതിയ യുഗത്തിലേക്ക് കാലെടുത്തുവെക്കുന്ന ഈ നാടിനും കായികപ്രേമികൾക്കും മുൻപിൽ കേരള സ്പോർട്സ് വ്യാപാരികൾ അഭിമാനപൂർവ്വം സമർപ്പിക്കുന്നു “
SPORDEALA 2022 Powered by Nivia’.
കായിക ഉപകരണങ്ങളുടെ വ്യാപാര രംഗത്തുള്ള കേരളത്തിലെ എല്ലാ ചെറുതും വലുതുമായിട്ടുള്ള സ്പോർട്സ് വ്യാപാരികളേയും ഏകോപിപ്പിച്ചുകൊണ്ട് 30-10-2022 ഞായറാഴ്ച Heartland Convention Center അതിരപ്പിള്ളി-ചാലക്കുടിയിൽ AKSDAയുടെ ശക്തിയും വിശ്വസ്തതയും വിളിച്ചോതിക്കൊണ്ട് നമ്മൾ ഒത്തുചേരുമ്പോൾ Heartland സ്പോർട്സ് വ്യാപാരികളുടെ ഒരു മഹാസംഗമഭൂമിയായി മാറുമെന്നതിൽ സംശയമില്ല . പ്രമുഖ കായിക താരങ്ങളുടേയും വിശിഷ്ട വ്യക്തിത്വങ്ങളുടേയും സാന്നിദ്ധ്യത്തിൽ വിവിധ കലാപരിപാടികളോടുകൂടി AKSDA സംഘടിപ്പിക്കുന്ന വർണ്ണാഭമായ ഈ പരിപാടിയിലേക്ക് എല്ലാ സ്പോർട്സ് വ്യാപാരികളേയും സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു.വർഷങ്ങളുടെ പാരമ്പര്യവും പ്രവർത്തനപരിചയവുമുള്ള AKSDA എന്ന സംഘട നയെ ആർക്കും ഒന്നിനും തന്നെ തളർത്താനോ തകർക്കാനോ കഴിയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പ്രകൃതിരമണീയമായ ഈ വേദിയിലേക്ക് നിങ്ങളുടെ വിലയേറിയ സാന്നിദ്ധ്യവും ശ്രദ്ധയും ക്ഷണിക്കുകയാണ്.
Leave a Reply