
വ്യാഴാഴ്‌ച നടന്ന രണ്ടാം പരിശീലന മത്സരത്തിൽ വെസ്‌റ്റേൺ ഓസ്‌ട്രേലിയയോട് 36 റൺസിന്റെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ഇന്ത്യ. ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഉണ്ടായ ഈ പരാജയം നിലവിലെ തന്ത്രങ്ങളിൽ കാതലായ മാറ്റം ആവശ്യപ്പെടുന്നതാണ്. സന്നാഹ മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിച്ച കെഎൽ രാഹുൽ 74 റൺസ് നേടിയെങ്കിലും മറുവശത്ത് നിന്ന് പിന്തുണയൊന്നും ലഭിച്ചില്ല.
ഒടുവിൽ മത്സരം അവസാനിക്കുമ്പോൾ ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്‌ടത്തിൽ 132 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. പെർത്തിൽ നടന്ന മത്സരത്തിൽ വെസ്‌റ്റേൺ ഓസ്‌ട്രേലിയ 8 വിക്കറ്റ് നഷ്‌ടത്തിൽ 168 എന്ന സ്‌കോറാണ് നേടിയത്. ഡാർസി ഷോർട്ട്, നിക്ക് ഹോബ്‌സൺ എന്നിവർ ആതിഥേയർക്ക് വേണ്ടി അർധസെഞ്ചുറി നേടി.
രണ്ടാം സന്നാഹ മത്സരത്തിൽ രോഹിത് ശർമ പ്ലെയിങ് ഇലവനിൽ ഉണ്ടായിരുന്നെങ്കിലും കെഎൽ രാഹുലാണ് ടീമിനെ നയിച്ചത്. രവിചന്ദ്രൻ അശ്വിൻ ഒരോവറിൽ 3 വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്‌ചവെച്ചു. ഹർഷൽ പട്ടേൽ 2 വിക്കറ്റ് നേടി മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു. ബാറ്റർമാരിൽ രാഹുലൊഴികെ മറ്റാർക്കും ശോഭിക്കാൻ കഴിയാഞ്ഞതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണം.
Leave a Reply