
ചക്കയുടെ സാധ്യതകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി വിജയം കൈവരിച്ച സംരംഭകനാണ് അങ്കമാലി കറുകുറ്റി മൂന്നാംപറമ്പ് ചക്യേത്ത് വീട്ടിൽ ബിജു ജോസഫ്. മികച്ച ചക്ക സംസ്മരണ സംരംഭകനുള്ള സംസ്ഥാന അവാർഡ് ഇദ്ദേഹത്തിനാണ്. അട, ഹൽവ, കേക്ക്, അച്ചാർ, ഉണ്ണിയപ്പം തുടങ്ങി ചക്ക കൊണ്ടുള്ള 30-ൽപ്പരം ഉത്പന്നങ്ങളാണ് ബിജുവിൻറ നേതൃത്വത്തിൽ വിപണിയിലെത്തിക്കുന്നത്. “നവ്യ ബേക്കേഴ്സ്’ എന്ന പേരിൽ കേരളത്തിൽ എല്ലായിടത്തും ഔട്ട്ലെറ്റുകൾ ബിജുവിൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയെല്ലാം ചക്ക കൊണ്ടുള്ള ഉത്പന്നങ്ങൾ എന്നും ലഭിക്കും. കർഷകരിൽ നിന്ന് നേരിട്ടാണ് ചക്ക സംഭരിക്കുന്നത്. 50-ഓളം വനിതകളാണ് ചക്ക, മടൽ നീക്കി സംസ്കരിച്ചെടുക്കുന്നത്. 20 വർഷം മുമ്പേ ചക്ക ഉത്പന്നങ്ങൾ വിപണിയിലെത്തിച്ച ബിജു ആറുവർഷം മുൻപാണ് 30-ൽപ്പരം ഉത്പന്നങ്ങൾ തയ്യാറാക്കി വിപണി ശക്തിപ്പെടുത്തിയത്. ഇപ്പോൾ കേരളത്തിന് പുറത്തേക്കും ബിജുവിൻറ ഉത്പന്നങ്ങൾ കയറ്റിപ്പോകുന്നുണ്ട്. ബിജുവിൻറ പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്ന് ഭാര്യ ജിജിയും ഒപ്പമുണ്ട്.
Leave a Reply