Jersey Design Studio Aluva

Cart

Your Cart is Empty

Back To Shop

കൊച്ചിക്കു കോളടിച്ചു . ജേഴ്സി വില്പന തകർക്കുന്നു .

Kerala blasters latest news today
Spread the love

കളി കഴിഞ്ഞ രാത്രിയിൽ കച്ചവടം 15 ശതമാനത്തോളം വർധിച്ചതായാണു കണക്ക്. അടുത്ത ഞായറാഴ്ചയിലെ കളിയിൽ മാത്രമല്ല, കച്ചവടത്തിലുമുള്ള സാധ്യതയിലേക്കു പ്രത്യാശയോടെ നോക്കുകയാണു വ്യാപാരികൾ. ഫുട്ബോൾ ആവേശം കൊച്ചിയെ വന്നു തൊട്ടപ്പോൾ കൂടുതൽ കാശ് വാരിയതു ജഴ്സി വിൽപനക്കാരാണെന്നു പ്ലേവെൽ സ്പോർട്സ് ഗുഡ്സ് ഉടമ ചന്തു പറഞ്ഞു. ഏകദേശം 35,000 ജഴ്സികൾ ഈ ഒറ്റദിവസം വിറ്റു പോയിട്ടുണ്ട്. തിരുപ്പൂരിൽ നിന്നു നേരിട്ടും നഗരത്തിലെ ചില കച്ചവടക്കാരും വൻതോതിൽ ബ്ലാസ്റ്റേഴ്സ് ജഴ്സികൾ വിൽപനയ്ക്ക് എത്തിക്കുകയായിരുന്നു.

ജഴ്സിക്കു പുറമേ ഫ്ലാഗ്, തൊപ്പി, ടവൽ തുടങ്ങിയവയ്ക്കും നല്ല കച്ചവടമായിരുന്നുവെന്നു മലപ്പുറത്തു നിന്നെത്തി വിൽപനക്കാരനായ ജാഫർ പറഞ്ഞു. പൊരിവെയിലിൽ സ്റ്റേഡിയം പരിസരത്തു കൂൾ ഡ്രിങ്ക്സ് വിൽപന നടത്തിയും കടല വിറ്റും കാശ് വാരിയതു കൂടി കണക്കിലെടുത്താൽ വിപണിയുടെ ഉണർവ് സമഗ്രമായിരുന്നു എന്നാണു വ്യാപാരി സമൂഹത്തിന്റെ അഭിപ്രായം. കൊച്ചി മെട്രോ ആലുവ ഭാഗത്തേക്കും എസ് എൻ ജംക്‌ഷനിലേക്കും രാത്രി 11 മണി വരെ സർവീസ് നടത്തിയപ്പോൾ 1,04654 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. മെട്രോയുടെ വരുമാന സാധ്യത അടുത്ത മത്സരങ്ങളിലും വലിയ തോതിൽ വളരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ .

ഫുട്ബോൾ വികാരം കൊച്ചി നഗരത്തെ ആവേശം കൊള്ളിച്ചപ്പോൾ ഉണർന്നതു കാൽപന്തുകളിയുടെ ആരാധകർ മാത്രമല്ല, ബിസിനസ് സാധ്യതകളുമാണ്. ഓണം കഴിഞ്ഞുള്ള മയക്കം വിട്ട് കൊച്ചിയുടെ വിപണിക്കും ഉണരാൻ അവസരമായി. കൂടുതൽ ആവേശത്തോടെ അടുത്ത ഐഎസ്എൽ മാച്ചിനായി കാത്തിരിക്കുകയാണ് എല്ലാവരും. നഗരത്തിലെ ഹോട്ടലുകൾ, കോഫി ഷോപ്പുകൾ, തട്ടുകടകൾ, ജഴ്സി വിൽപന നടത്തിയവർ, ഓട്ടോറിക്ഷ, സ്വകാര്യ ടാക്സികൾ, കെഎസ്ആർടിസി, സ്വകാര്യ ബസ്, മിനിബസ് തുടങ്ങി കൊച്ചി മെട്രോ വരെ ഐഎസ്എൽ കൊണ്ടുവന്ന ഉണർവിന്റെ ആവേശത്തിലാണിപ്പോൾ.

കളി നടന്ന വെള്ളിയാഴ്ച രാവിലെ 11 മുതൽ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ആരാധകർ കൊച്ചിയിൽ എത്തിത്തുടങ്ങി. ഇതോടെ നഗരത്തിലെ ഹോട്ടലുകളിൽ പതിവിനെക്കാൾ 25 ശതമാനത്തിലേറെ കച്ചവടം കൂടി. വൈകിട്ട് പക്ഷേ, ആ ഉണർവ് സ്റ്റേഡിയത്തിനും പരിസരത്തുമായി ഒതുങ്ങിയെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ് മൂസ പറഞ്ഞു. കളി കഴിഞ്ഞതോടെ വീണ്ടും നഗരത്തിലെ ഹോട്ടലുകളിൽ തിരക്കേറി. സ്റ്റേഡിയം, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയവയ്ക്കു ചുറ്റുമുള്ള ഹോട്ടലുകളിലും തട്ടുകടകളിലും കച്ചവടം പൊടിപൊടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Cart

Your Cart is Empty

Back To Shop