
ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ സംസ്ഥാന മിനി മാരത്തോൺ മന്ത്രി ശ്രീ പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങുകളിൽ എകെഎസ്‌ഡിഎയുടെ സഹകരണവും പ്രശംസനീയമായിരുന്നു .
എകെഎസ്‌ഡിഎക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി ശ്രീ ജോസ് പോൾ , ശ്രീ സജു എന്നിവരുടെ സാന്നിധ്യം എടുത്തു പറയേണ്ടതാണ് . യുവതയ്ക്കൊപ്പം കളമശേരി പദ്ധതിയോടനുബന്ധിച്ചു നടത്തിയ സംസ്ഥാനതല മിനി മാരത്തണിൽ കോതമംഗലം എംഎ കോളജ് സ്പോർട്സ് അക്കാദമിയിലെ ഷെറിൻ ജോസ് പുരുഷ വിഭാഗത്തിലും കെ.ശ്വേത വനിതാ വിഭാഗത്തിലും ഒന്നാമതെത്തി. 1000 പേർ പങ്കെടുത്ത മാരത്തണിൽ ആലുവ യുസി കോളജ് മുതൽ കളമശേരി കുസാറ്റ് വരെയുള്ള 18.5 കിലോമീറ്റർ 58 മിനിറ്റ് 6 സെക്കൻഡുമെടുത്ത് ഷെറിൻ ജോസ് ഓടിയെത്തിയപ്പോൾ 1 മണിക്കൂർ 15 മിനിറ്റ് 49 സെക്കൻഡുമെടുത്താണ് ശ്വേത ഒന്നാമതെത്തിയത്. വിജയികൾക്ക് മന്ത്രിമാരായ വി.അബ്ദുറഹ്മാനും പി.രാജീവും ചേർന്നു പുരസ്കാരങ്ങൾ വിതരണം ചെയ്തു.
യുസി കോളജിൽ മന്ത്രി പി.രാജീവും ഫുട്ബോൾ താരം സി.കെ.വിനീതും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പദ്ധതിയുടെ ഭാഗമായി ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ഷട്ടിൽ ബാഡ്മിന്റൻ, കബഡി, അത്‌ലറ്റിക്സ് ഇനങ്ങളിൽ മത്സരങ്ങൾ നടത്തും. പഞ്ചായത്ത്–നഗരസഭാതലത്തിലെ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തുന്നവർ മിനിസ്റ്റേഴ്സ് ട്രോഫിക്കു വേണ്ടി മത്സരിക്കും. മത്സരങ്ങളിൽ നിന്നു തിരഞ്ഞെടുക്കുന്ന 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു മണ്ഡലത്തിൽ ആരംഭിക്കുന്ന സ്പോർട്സ് അക്കാദമി വഴി 5 വർഷം പരിശീലനം നൽകുമെന്നും മന്ത്രി പി.രാജീവ് അറിയിച്ചു.
Leave a Reply