
കോമൺവെൽത്ത് ഗെയിംസിലെ പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ 17.03 മീറ്റർ ദൂരം ചാടിയാണ് എൽദോസ് പോൾ എന്ന എറണാകുളം പൂത്തൃക്ക പാലയ്ക്കാമറ്റം സ്വദേശി ചരിത്രം കുറിച്ചത്. മൂവർണ്ണക്കൊടി ഉയരുമ്പോൾ സ്വർണമെഡൽ കഴുത്തിലണിഞ്ഞ് ആ 25-കാരൻ മലയാളികളുടെയൊന്നടങ്കം അഭിമാനമുയർത്തി. ചരിത്രം കുറിച്ച ആ ഒറ്റ ചാട്ടത്തിന് മുന്നേ അയാൾ ഏത് പ്രതിസന്ധിയേയും അനായാസതയോടെ മറി കടക്കാൻ പ്രാപ്തനായിരുന്നു. അതിനയാളെ പ്രാപ്തനാക്കിയ ഒരുപാട് പേരുണ്ടായിരുന്നു. തുടക്കത്തില്തന്നെ എല്ദോസിന്റെ കഴിവ് തിരിച്ചറിഞ്ഞത് ബെന്നി മനക്കാടന്എന്ന കായികാധ്യാപകനാണ്. എല്ദോസ് പോളിന്റെ ബാല്യകാലത്തെ വിശേഷങ്ങൾ പങ്ക് വെക്കുകയാണ് അദ്ദേഹം.
മാര്അത്തനേഷ്യസ് കോളേജില്എല്ദോസ് തന്റേതായ കാല്പ്പാടുകള്പതിപ്പിക്കുന്നതിന് പതിറ്റാണ്ട് മുന്നേ തന്നെ അയാളുടെ കഴിവ് കണ്ടെത്തിയത് ബെന്നി മനക്കാടന്എന്ന കായികാധ്യാപകനായിരുന്നു. എറണാകുളം ആലങ്ങാട്ടെ കൃഷ്ണന്എളയത്ത് മെമ്മോറിയല്ഹൈ സ്കൂളിലെ കായികാധ്യാപകനാണ് ബെന്നി.
കോതമംഗലം സ്വദേശിയായ എല്ദോസിന് നാല് വയസുളളപ്പോഴാണ് അമ്മയെ നഷ്ടപ്പെടുന്നത്. അമ്മ നഷ്ടപ്പെട്ട ആ നാല് വയസുകാരനെ പിന്നീട് വളര്ത്തുന്നത് മുത്തശ്ശി മറിയാമ്മയാണ്. ഒരിക്കല്എല്ദോസിനെ കെഇഎം ഹൈ സ്കൂളില്ചേര്ക്കാനായി അവനും മുത്തശ്ശിയും ബെന്നിയുടെ വീട്ടിലെത്തി. അന്ന് മുതല്തന്നെ ആ പയ്യനില്ഒളിഞ്ഞിരുന്ന കഴിവിനെ ബെന്നി തിരിച്ചറിഞ്ഞിരുന്നു.അവനെ സ്കൂളില്ചേര്ക്കണമെന്നും ഹോസ്റ്റലില്താമസിക്കാന്അനുവദിക്കണമെന്നും മുത്തശ്ശി എന്നോട് ആവശ്യപ്പെട്ടു. കോലഞ്ചേരിയിലെ എന്റെ അയല്പ്പക്കകാരനായിരുന്നു അവന്. അവനെ അഞ്ചാം ക്ലാസില്ചേര്ക്കുകയും ഹോസ്റ്റലിലേക്കുളള പ്രവേശനം അനുവദിക്കുകയും ചെയ്തു. ഞാന്വീട്ടിലേക്ക് പോകുമ്പോഴും തിരിച്ച് ഹോസ്റ്റലിലേക്ക് മടങ്ങുമ്പോഴും പലപ്പോഴും അവനും വരാറുണ്ട്. ഞങ്ങള്പരിചയപ്പെട്ടതിന് ശേഷമാണ് സ്പോര്സിപോലുളള അവന്റെ കഴിവ് ഞാന്ശ്രദ്ധിക്കാന്തുടങ്ങിയത് . ബെന്നി പറഞ്ഞു . അഞ്ചാം ക്ലാസ് മുതല്ഒമ്പതാം ക്ലാസ് വരെ എല്ദോസ് ഈ സ്കൂളിലാണ് പഠിച്ചത്. തന്റെ കഴിവുകള്രാകിമിനുകിയെടുത്ത് ഒരു മികച്ച അത്ലറ്റായി എല്ദോസ് മാറുന്നതും ഇവിടെ വെച്ചു തന്നെ.
കഠിനാധ്വാനിയായ അവൻ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു . അക്കാലത്ത് ഹൈ ജമ്പ്, ലോങ് ജമ്പ്, പോള്വാള്ട്ട് എന്നിവയില്ഞങ്ങള്പരിശീലനം നല്കുന്ന നിരവധി പേരുണ്ടായിരുന്നു. ആ മത്സരങ്ങളില്പങ്കെടുക്കാനും സഹതാരങ്ങളുമായി മത്സരിക്കാനും അവന് വളരെ താത്പര്യമായിരുന്നു. പോള്വാള്ട്ട് ജൂനിയര്ലെവലില്മത്സരിക്കുകയും മെഡല്നേടുകയും ചെയ്തിട്ടുണ്ട്. ഒമ്പതാം ക്ലാസ് പഠനം കഴിഞ്ഞ് സ്കൂള്വിട്ടതിന് ശേഷമാണ് അവന്കരിയറിലെ മികച്ച ഫോമിലേക്കെത്തുന്നത്. ബെന്നി പറഞ്ഞു.
പ്രശസ്തരായ ഒട്ടനവധി കായിക താരങ്ങളെ പരിശീലിപ്പിച്ചിട്ടുളള ബെന്നി ഇപ്പോഴും എല്ദോസിന്റെ കരിയറിലെ തന്നെ വഴിത്തിരിവായ സംഭവത്തെ ഓര്ത്തെടുക്കുന്നുണ്ട്. പണമില്ലാതെ വന്നപ്പോള്ഒരു ഘട്ടത്തില്ബെന്നിക്ക് ഹോസ്റ്റൽ ഉപേക്ഷിക്കേണ്ടി വന്നു. താമസിച്ചിരുന്നവര്പലരും പുതിയ സ്കൂളുകളിലേക്ക് മാറി. ആ ഘട്ടത്തില്പതറി നിന്ന എല്ദോസിനെ പുതിയ സ്കൂളിലേക്കും പുതിയ പരിശീലകന്റെ കീഴില്ചേര്ക്കുന്നതും ബെന്നിയാണ് . വഴിയിലൂടെ യാത്ര ചെയ്താണ് എല്ദോസ് പോള്അപ്രാപ്യമെന്ന് കരുതിയ പല ഉയരങ്ങളും ചാടിക്കടക്കുന്നത്. ഇന്ന് കോമണ്വെല്ത്ത് ഗെയിംസില് സ്വര്ണമണിഞ്ഞ് ഇന്ത്യയുടെ അഭിമാനം വാനോളമുയര്ത്തിക്കൊണ്ട് ആ 25-കാരന് പയ്യന് നില്ക്കുന്നതിന് പിന്നില് ബെന്നി മനക്കാടന് എന്ന കായികാധ്യാപകന്റെ പങ്ക് വിസ്മരിക്കാനാവാത്തതാണ് .
Leave a Reply