Jersey Design Studio Aluva

Cart

Your Cart is Empty

Back To Shop

സ്കൂളുകളിൽ ജൻഡർ ന്യൂട്രൽ

Spread the love

സ്കൂളുകളിൽ ജൻഡർ ന്യൂട്രൽ … ഒരേ യൂണിഫോം നടപ്പാക്കാനുള്ള നീക്കം . സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പിടിഎ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കെ.കെ. ശൈലജയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സ്കൂളുകളിൽ ജൻഡർ ന്യൂട്രൽ യൂണിഫോം എന്ന പേരിൽ വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു. സ്കൂളുകളിൽ ഇത്തരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കാൻ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ വ്യക്തമാക്കിയത്. ഇതോടെ ഇതുസംബന്ധിച്ച് ഉയർന്ന ആശങ്കകൾക്ക് താത്കാലിക വിരാമമായി.

1 thought on “സ്കൂളുകളിൽ ജൻഡർ ന്യൂട്രൽ

  1. ഇത് നമ്മൾ നേരത്തെ പ്രതീക്ഷിച്ചതല്ലേ , ഓരോ തുക്ലക് പരിഷ്‌കാരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Cart

Your Cart is Empty

Back To Shop